പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതിയുമായി തവനൂർ പഞ്ചായത്ത്‌: കുട്ടിപ്പുര പദ്ധതിക്ക് തുടക്കമാകുന്നു

Feb 19, 2025 at 11:00 am

Follow us on

മലപ്പുറം: രാജ്യത്ത് ആദ്യമായി ”ബാല സൗഹൃദ ഭവനം” പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി തവനൂർ പഞ്ചായത്ത്‌. സന്തോഷകരമായ കുടുംബ ബന്ധങ്ങൾക്കും, ആരോഗ്യമുള്ള തലമുറകളെ വാർത്തെടുക്കാനും മികച്ച സമൂഹത്തിൻ്റെ രൂപീകരണത്തിനും പഞ്ചായത്തിലെ ഓരോ വീടും ”ബാല സൗഹൃദ”മാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തവനൂർ പഞ്ചായത്ത് മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതി “കുട്ടിപ്പുര” നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഗൃഹ സന്ദർശന വിവരശേഖരണത്തിന് തുടക്കമായി. 19 വാർഡുകളിലെ പതിനായിരത്തോളം വീടുകളിൽ നേരിട്ട് എത്തിയാണ് വിവരശേരണം നടത്തുന്നത്. ഇതിനായി പരിശീലനം ലഭിച്ച 300 വിദ്യാർത്ഥികളാണ് രംഗത്ത്. കുടുംബശ്രീ അംഗങ്ങളും, അങ്കണവാടി പ്രവർത്തകരും പഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ട്. വിവരശേഖരത്തിനു ശേഷം കണ്ടെത്തുന്ന പ്രശ്നങ്ങൾക്ക് അദാലത്തുകൾ സംഘടിപ്പിച്ച് പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കും. കെ .എം. സി .ടി .ലോ കോളേജ്, ഐഡിയൽ കോളേജ്, തവനൂർ ഗവ.കോളേജ്, എം ഇ എസ് എഞ്ചീനിയറിംഗ് കോളേജികളിലെ വിദ്യാർത്ഥികളാണ് സർവെയിൽ പങ്കെടുക്കുന്നുത്. അഞ്ഞൂറിലധികം പേർ നേതൃത്വം നൽകുന്ന വലിയ ജനകീയ കാമ്പയിനായി ഒറ്റ ദിവസം കൊണ്ട് സർവേ പൂർത്തീകരിക്കുന്നത്.

ഓരോ വീട്ടിലെയും കുട്ടികളുടെ സുരക്ഷാ പ്രശ്നങ്ങളും, ആരോഗ്യ പ്രശ്നങ്ങൾ, രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾ, , മൊബൈൽ അഡിക്ഷൻ, ലഹരി ഉപയോഗം, മാനസിക സംഘർഷം, വിദ്യാഭ്യാസം തടസ്സപ്പെട്ട കുട്ടികൾ തുടങ്ങീ ഇരുപത്തിയഞ്ചോളം വിവരങ്ങളാണ് വീടുകളിൽ നിന്ന് ശേഖരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഓരോ വാർഡിലും ബാല സൗഹൃദ ഗ്രാമ സഭകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. വിവരശേഖരണ പരിപാടിയുടെ ഉദ്ഘാടനം തവനൂർ പഞ്ചായത്ത്‌ പ്രസിഡൻറ് സി.പി. നസീറ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ.എ.സുരേഷ് മുഖ്യാതിഥിയായി. ബ്ലോക്ക് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ.പ്രേമ ലത, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം പി.വിമൽ, പഞ്ചായത്തംഗം കെ.കെ. പ്രജി, സി.ഡി.എസ് പ്രസിഡണ്ട് പി.പ്രീത, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ അഡ്വ.പി.ജാബിർ, അഡ്വ.രാജേഷ് പുതുക്കാട്, സി. ഹേമലത എന്നിവർ പ്രസംഗിച്ചു.

Follow us on

Related News