പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം: അധ്യാപകരുടെ അഭിപ്രായം ചോദിച്ച് സ്പീക്കർ

Feb 18, 2025 at 7:45 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച പ്രവർത്തി ദിനമാക്കി കൂടെ എന്ന് സ്പീക്കർ എ.എൻ.ഷംസീർ. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് സ്പീക്കറുടെ ചോദ്യം. ശനിയാഴ്ച സ്കൂളുകളിൽ ക്ലാ​സ്​ വെ​ച്ചാ​ൽ എ​ന്താ​ണ്​ ​പ്ര​ശ്ന​മെ​ന്നും എ​ത്ര അ​ധ്യാ​പ​ക​ർ ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ൽ സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ളു​ടെ​യും സെ​ൻ​ട്ര​ൽ സി​ല​ബ​സു​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്ത​ണം. ഏ​ൽ​പി​ച്ച ഉത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​ൻ അ​ധ്യാ​പ​ക​ർ തയാറാകണം. ശനിയാഴ്ച പ്രവർത്തനമാക്കാൻ എത്ര അധ്യാപകർ തയ്യാറാണെന്നും സ്പീക്കർ ചോദിച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക​ക​ത്ത്​ ന​ട​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ്വ​യം ന​വീ​ക​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ത​യാ​റാ​ക​ണം. നി​ർ​മി​ത​ബു​ദ്ധി​യു​ടെ (എ.​ഐ) പ്ര​യോ​ഗ​ത്തി​ന്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേണമെന്നാ​ണ്​ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും സ്പീ​ക്ക​ർ പറഞ്ഞു.

Follow us on

Related News