പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ

Feb 1, 2025 at 12:27 pm

Follow us on

[adning id="32568"]

[adning id="32774"]

തിരുവനന്തപുരം:രാജ്യത്ത്  വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. രാജ്യത്തെ സർക്കാർ  സ്കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ അതിഷ്ഠിതമായ  വിദ്യാഭ്യാസം, പുതിയ നൈപുണ്യ കേന്ദ്രങ്ങൾ, മെഡിക്കൽ, ഐഐടി സീറ്റുകളുടെ വർധന എന്നിവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി

🌐എല്ലാ സർക്കാർ സെക്കണ്ടറി സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി പ്രകാരം ബ്രോഡ്‌ബാൻഡ് കണക്ഷൻ ലഭിക്കും. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ അറിവ് വർധിപ്പിക്കാൻ സഹായിക്കും.

സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ്  ലാബുകൾ
🌐നവീകരണവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ സ്‌കൂളുകളിൽ 50,000 അടൽ ടിങ്കറിങ്  ലാബുകൾ സ്ഥാപിക്കും.

 ഭാരതീയ ഭാഷാ പുസ്തക പദ്ധതി

🌐 ഭാരതീയ ഭാഷാ പുസ്തക പദ്ധതി വഴി സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യൻ ഭാഷാ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ നൽകും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ പഠന സാമഗ്രികൾ ലഭിക്കും. പഠനം എളുപ്പമാക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്.

നൈപുണ്യത്തിനായുള്ള ദേശീയ മികവിൻ്റെ കേന്ദ്രങ്ങൾ
🌐ആഗോള വിദഗ്ധരുമായി സഹകരിച്ച് 5 നാഷണൽ സെൻ്റർ ഓഫ് എക്‌സലൻസ് ഫോർ സ്‌കില്ലിങ്  സ്ഥാപിക്കും. ഈ കേന്ദ്രങ്ങൾ വ്യവസായവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികൾ രൂപപ്പെടുത്തുകയും അധ്യാപകരെ പരിശീലിപ്പിക്കുകയും ആഗോള തൊഴിൽ രംഗത്ത് തിളങ്ങാൻ  വിദ്യാർത്ഥികളെ സജ്ജരാക്കുകയും ചെയ്യും.  

[adning id="32197"]

ഐഐടികളിൽ കൂടുതൽ സീറ്റുകൾ

🌐കഴിഞ്ഞ 10 വർഷത്തിനിടെ  ഐഐടികളിലെ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായി 1.35 ലക്ഷത്തിലെത്തി. വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്,  2014-ന് ശേഷം സ്ഥാപിതമായ അഞ്ച് ഐഐടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും 6,500 വിദ്യാർത്ഥികൾക്ക് അധിക പ്രവേശനം നൽകുകയും ചെയ്യും. ഐഐടി പട്‌നയിൽ ഹോസ്റ്റലും അടിസ്ഥാന സൗകര്യ വികസനവും നടത്തും.

വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
🌐500 കോടി രൂപ മുതൽമുടക്കിൽ വിദ്യാഭ്യാസത്തിനായുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പുതിയ സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും. 

[adning id="32187"]

Follow us on

Related News