അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് വരും: നടപടി കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്

Dec 17, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ക്ലാസ്സ്‌ എടുക്കുന്നതിൽ വിലക്ക് വരും. ഇത്തരത്തിലുള്ള അധ്യാപകരെ കണ്ടെത്താൻ വിജിലൻസും പോലീസും സംയുക്തമായി പരിശോധന നടത്തും. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ട്യൂഷനുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിഎടുക്കുമെന്നും മന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിശദമായ അന്വേഷണത്തിന്റെ തുടർച്ചയാണ് തീരുമാനം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ വിവിധ ഓൺലൈൻ ചാനലുകളിലും സ്വകാര്യ ട്യൂഷൻ സെന്ററുകളിലും ക്ലാസുകൾ എടുക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് കർശന നടപടിക്കൊരുങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പ് സമാന്തരമായി നടത്തുന്ന അന്വേഷണത്തിൽ ഈ കാര്യങ്ങൾ പരിശോധിക്കും എന്നാണ് സൂചന. സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ സ്ഥാപനങ്ങളിൽ ട്യൂഷൻ എടുത്ത് ചോദ്യപേപ്പർ ചോർത്തുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

Follow us on

Related News