കോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി

Dec 3, 2024 at 6:00 pm

Follow us on

തിരുവനന്തപുരം: കോളജിൽ നിന്ന് പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി നൽകിയ വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതി. എംജി സർവകലാശാല വൈസ് ചാൻസിലരുടെ നടപടിക്ക് എതിരെയാണ് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്. ആലപ്പുഴയിലെ എടത്വാ സെൻറ് അലോഷ്യസ് കോളജിലെ വിദ്യാർഥിയായ എസ്.എഫ്.ഐ നേതാവിനെയാണ് കഴിഞ്ഞ മാസം നിർബന്ധിത ടിസി നൽകി കോളജിൽ നിന്ന് പുറത്താക്കിയതെന്ന് പറയുന്നു. ഇത് അവഗണിച്ചാണ് വിസി വിദ്യാർത്ഥി നേതാവിന് ഇന്റേണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാനും അനുമതി നൽകിയത്.
കോളജിൽ നിന്ന് പുറത്താക്കിയതോടെ സർവകലാശാല നിയമ പ്രകാരം വിദ്യാർഥിയെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കാനാവില്ലെന്ന് പ്രിൻസിപ്പൽ സർവകലാശാലയെ അറിയിച്ചിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് അനുവാദം നൽകിയതെന്നും പരാതിയിൽ പറയുന്നു.

Follow us on

Related News