പ്രധാന വാർത്തകൾ
ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രം

സ്കൂൾ പിടിഎകളുടെ കാലാവധി സംബന്ധിച്ച് കർശന നിർദേശം: പ്രസിഡന്റിന് 3വർഷം മാത്രം

Dec 2, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:സ്കൂൾ പിടിഎ കമ്മിറ്റികളുടെ പ്രസിഡന്റായി ഒരാൾക്ക് തുടർച്ചയായി പരമാവധി 3 വർഷം മാത്രമേ തുടരാൻ അനുവാദമുള്ളൂ എന്ന് പൊതുവിദ്യഭ്യാസവകുപ്പ്. പിടിഎ പ്രസിഡന്റ്‌ കാലാവധി സംബന്ധിച്ച് ചില സ്കൂളുകളിൽ തർക്കങ്ങൾ ഉയർന്നു വരുന്നുണ്ടെന്നും സർക്കാർ ഉത്തരവ് പ്രകാരം പിടിഎ പ്രസിഡന്റിന്റെ തുടർച്ചയായ പരമാവധി കാലാവധി മൂന്ന് വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സ്കൂളുകളിലെ പിടിഎ അംഗത്വം വർഷംതോറും എല്ലാ രക്ഷിതാക്കളും നിർബന്ധമായും പുതുക്കേണ്ടതാണ്. അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്.

🌎എൽ പി വിഭാഗം 10 രൂപ.
🌎യുപി വിഭാഗം 25 രൂപ.
🌎ഹൈസ്കൂൾ വിഭാഗം 50 രൂപ
🌎ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലുമാണ്.

പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ്
🌐മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി ഇനി പറയുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ🌐എൽ പി വിഭാഗം 20 രൂപ.
🌐യുപി വിഭാഗം 50 രൂപ
🌐ഹൈസ്കൂൾ വിഭാഗം 100 രൂപ
🌐ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ.

ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്. അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ് പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ  പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ കാര്യങ്ങളിൽ ആവശ്യമായ ആലോചന നടത്തി തുടർ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Follow us on

Related News

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി...