തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഡിസംബർ 9മുതൽ ആരംഭിക്കും. യു പി, ഹൈസ്കൂൾ പരീക്ഷകൾ ഡിസംബർ 11നും എൽപി വിഭാഗം പരീക്ഷ ഡിസംബർ 13നും ആരംഭിക്കും. സംസ്ഥാനത്ത് മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇതേ തീയതികളിലാണ് പരീക്ഷ. അർധവാർഷിക പരീക്ഷകൾ 19ന് അവസാനിക്കും. ക്രിസ്തുമസ് അവധിക്കായി 20ന് സ്കൂളുകൾ അടയ്ക്കും.

അധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎ
തിരുവനന്തപുരം:ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ...