തിരുവനന്തപുരം:ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഇനിമുതൽ 3തവണ എഴുതാം. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇയുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു. ഇതുവരെ 2 തവണ മാത്രാണ് എഴുതാൻ കഴിഞ്ഞിരുന്നത്. പരീക്ഷാനടത്തിപ്പിന്റെ ചുമതല കാൺപൂർ ഐഐടിക്കാണ്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന 2.5 ലക്ഷം വിദ്യാർഥികൾക്കാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ അവസരം ലഭിക്കുക. ഇന്ത്യയിലോ വിദേശത്തോ പ്ലസ്ടു പൂർത്തിയാക്കിയ വിദേശികൾക്ക് ജെഇഇ മെയിൻ എഴുതാതെ നേരിട്ട് അഡ്വാൻസ്‌ഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. 2000 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്കാണ് 2025ലെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ കഴിയുക. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. 2025ൽ പ്ലസ്ട പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2024- ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്...