തിരുവനന്തപുരം:രാജ്യത്തെ ഐഐടി, എൻഐടി കോഴ്സ് പ്രവേശനത്തിനുള്ള JEE 2025 മെയിൻ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. പരീക്ഷയുടെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഔദ്യോഗിക വെബ്സൈറ്റ് http://jeemain.nta.ac.in ൽ അറിയിപ്പ് വരും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുക. അടുത്ത വർഷം ജനുവരി അവസാന വാരത്തിലും (സെഷൻ 1) ഏപ്രിൽ ആദ്യ വാരത്തിലും (സെഷൻ 2) പരീക്ഷ ഉണ്ടാകും.
ഇനിമുതൽ പരീക്ഷയിലെ ‘ബി’ സെക്ഷനിൽ ചോയിസ് സൗകര്യം ഉണ്ടാകില്ല. ന്യൂമെറിക്കൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളിൽ ഇഷ്ടമുള്ള 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയെന്ന നിയമം മാറ്റി. ഇനി 5 ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. അഞ്ചു ചോദ്യങ്ങൾക്കും ഉത്തരം നൽകണം. എൻജിനീയർ (പേപ്പർ-1), ആർക്കിടെക്ചർ (പേപ്പർ 2A), പ്ലാനിങ് (പേപ്പർ 2B) പരീക്ഷകൾക്ക് പുതിയ മാറ്റം ബാധകമാണ്. കോവിഡ് കാലത്ത് പഠനഭാരം കുറയ്ക്കുന്നതിനായാണ് ചോയ്സ് അനുവദിച്ചത്. കോവിഡ് പ്രതിസന്ധി മാറിയ സാഹചര്യത്തിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ചോയിസ് സംവിധാനം നിർത്തലാക്കുന്നത്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...