മലപ്പുറം:അധ്യാപകർ സമൂഹത്തിന് മാതൃകയാകണം എന്ന സന്ദേശം ജനങ്ങളിലേക്കും വിദ്യാർത്ഥി സമൂത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ജനുവരി 29 മുതൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്നതിനായി അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ ജൈവ നെൽകൃഷിയുമായി രംഗത്തിങ്ങിയത്. തവനൂർ നെല്ലിക്കപ്പുഴ പാടശേഖരത്ത് 4 ഏക്കറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. നടീൽ ഉത്സവം കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് ഇൻ ചാർജ് ഷാഹിത റഹ്മാൻ ഉദ്ഘാടനം ചെയ്തതു. റവന്യൂ ജില്ലാ പ്രസിഡണ്ട്കെ കെ.വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പി.വിനോദ് കുമാർ മുഖ്യഭാഷണം നടത്തി. സംസ്ഥാന നിർവ്വഹ സമിതി അംഗം സി.വി. സന്ധ്യ,. റവന്യൂ ജില്ലാ സെക്രട്ടറി വി. രഞ്ജിത്ത്, ട്രഷറർ കെ.ബിജു, എന്നിവർ പ്രസംഗിച്ചു. പി.എം. ജോസഫ് ,എം.പി.മുഹമ്മദ്, എ. കേശവൻ, സുബ്രഹ്മണ്യൻ,രാജൻ മണ്ണഴി, കൃഷ്ണദാസ്, പി.രാമകൃഷ്ണണൻ, നവീൻ കൊരട്ടിയിൽ, കെ നിഖിൽ എന്നിവർ നേതൃത്വം നൽകി.
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി...