പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2025: രജിസ്‌ട്രേഷൻ 25 മുതൽ

Sep 24, 2024 at 7:38 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഓൺലൈനായി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 20വരെ രജിസ്റ്റർ ചെയ്യാം.
SET ജനുവരി 2025-ന്റെ പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം. ഇങ്ങനെ സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി അടയ്ക്കണം. പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 സെപ്റ്റംബർ 26 നും 2024 ഒക്ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ‘ഓൺലൈൻ’ ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20ന് രാത്രി 12ന് മുമ്പ് പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Follow us on

Related News