തിരുവനന്തപുരം: മലപ്പുറം മഞ്ചേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒരു മാസം ദൈർഘ്യമുള്ള കേന്ദ്ര അംഗീകാരത്തോടു കൂടിയ കോഴ്സാണിത്. കെമിസ്ട്രി മെയിൻ / സബ്‌സിഡിയറി വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സ്ഥാപനത്തിൽ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയിൽ മുഖേനയോ 9846141688, 0483-2768507 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് ഫീ 6000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: ട്രെയിനിംങ് കോ-ഓർഡിനേറ്റർ, കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിൻ 676122. ഇമെയിൽ: adcfscmanjeri@gmail.com. ഫോൺ: 9846141688, 0483-2768507.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്‌സ്...