പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

Sep 13, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ജല ഗതാഗത മാർഗങ്ങളിൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കർശന നിരീക്ഷണവും ജാഗ്രതയും നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്. നിയമപ്രകാരം യാത്രക്കാർ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്ട്രേഷൻ/ സർവെ ഇല്ലാതെ സർവീസ് നടത്തിയാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികൾ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ബോട്ട് ഉടമയ്ക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാർ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കേണ്ടതാണ്.

Follow us on

Related News