പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിനും ഒന്നാം ക്ലാസ് പ്രവേശനത്തിനും പ്രത്യേകം സർക്കുലറും സമയക്രമവും പുറത്തിറക്കുംസിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഇനി പരീക്ഷക്കാലംനഴ്‌സിങ് ഹോസ്റ്റലിലെ റാഗിങ്: കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസർക്കും സസ്‌പെന്‍ഷൻഗാന്ധിനഗർ ഗവ.നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കില്ല: മന്ത്രി വി. അബ്ദുറഹ്മാൻഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറ നൽകാൻ ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം 

കുസാറ്റിൽ സ്പോട്ട് അഡ്‌മിഷൻ ഇനി 9ന്

Aug 7, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 9ന് നടക്കും. അറ്റ്‌മോസ്‌ഫിയറിക് സയൻസ് വകുപ്പിൽ എം.എസ്.സി മീറ്റിയറോളജി, ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്സസ് നടത്തുന്ന എം.ടെക് (ഒപ്റ്റോ ഇലക്ട്രോണിക്‌സ്‌ ആൻഡ് ലേസർ ടെക്നോളജി), സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ രണ്ട് വർഷ എൽ.എൽ.എം, സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിൽ എം.എസ്.സി ഇക്കണോമെട്രിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി എന്നിവയിലേക്കാണ് അഡ്മിഷൻ നടത്തുന്നത്. അറ്റ്‌മോസ്‌ഫിയറിക് സയൻസ് വകുപ്പിൽ എം.എസ്.സി മീറ്റിയറോളജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശം നേടേണ്ടവർ ഓഗസ്റ്റ് 9ന് രാവിലെ 10.30ന് കുസാറ്റ്‌ ലോക്സൈഡ് കാമ്പസിലെ അറ്റ്‌മോസ്‌ഫിയറിക് സയൻസ് വകുപ്പിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് http://admissions.cusat.ac.in സന്ദർശിക്കുകയോ സംശയങ്ങൾക്ക് 0484-286 3804 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.

ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്സസ് നടത്തുന്ന എം.ടെക് (ഒപ്റ്റോ ഇലക്ട്രോണിക്‌സ്‌ ആൻഡ് ലേസർ ടെക്നോളജി) പ്രോഗ്രാമിൽ ഒഴിവുള്ള ജനറൽ, സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ, ക്യാറ്റ് വഴി അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഡാറ്റ്, ഗേറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് മാത്രമേ സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഓഗസ്റ്റ് 9ന് രാവിലെ 10നും 10.30നും ഇടക്ക് കുസാറ്റിലെ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്സ‌സിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് http://admissions.ac.in, http://photonics.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0484-2862411, 0484 2575848 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതോ ആണ്.

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ രണ്ട് വർഷ എൽ.എൽ.എം പ്രോഗ്രാമിൽ ഒഴിവുള്ള 13 സംവരണ സീറ്റുകളിലേക്കായയാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. കുസാറ്റ് ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ഓഗസ്റ്റ് 9 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 10 വരെ കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് sis@cusat.acin എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9383445550 നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.

Follow us on

Related News