തിരുവനന്തപുരം:ട്രൈബോ ഇലക്ട്രിക് നാനോജെനറേറ്റർ ടെക്നോളജി ഉപയോഗിച്ചാണ് പട്ടാളക്കാർക്കായി ഐഐടി ഇൻഡോർ പ്രത്യേകതരം ഷൂസുകൾ തയ്യാറാക്കിയിരിക്കുന്നത്. ഷൂസുകളിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതോടൊപ്പം ലൊക്കേഷൻ തിരിച്ചറിയാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ സുരക്ഷയും പ്രവർത്തനക്ഷമതയും ഇതിലൂടെ വർദ്ധിപ്പിക്കാമെന്ന് ഐ.ഐ.ടി. അധികൃതർ വ്യക്തമാക്കി. ചെരിപ്പിലെ സോളിലാണ് വൈദ്യുതി. ഓരോ ചുവട് നടക്കും തോറും വൈദ്യതി ഉത്‌പാദിപ്പിക്കുന്ന സാങ്കതിക വിദ്യയാണ് ഷൂസിൽ ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ഉപകരണങ്ങൾ ഈ വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കാം. ജി.പി.എസ്, റേഡിയോ ഫ്രീക്വൻസി, ഐഡന്റിഫിക്കേഷൻ ടെക്നോളജി എന്നിവ സൈനികരുടെ തത്സമയ ലൊക്കേഷൻ എവിടെയെന്ന് കണ്ടെത്താൻ സഹായിക്കും. ഐ.ഐ.ടി. ഇന്ദോറിലെ പ്രൊഫസർ പളനിയുടെ നേതൃത്വത്തിലാണ് ഷൂസ് നിർമ്മിച്ചത്. ആദ്യ ബാച്ചിലെ 10 ജോഡി ഷൂസുകൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കൈമാറി.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...