തിരുവനന്തപുരം:കേന്ദ്ര സർക്കാർ സ്ഥാപനമായ ചെന്നൈയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (CCRS)യിൽ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 24 ഒഴിവുകളുണ്ട് . റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. താത്കാലികമായി ആണ് നിയമനം നടക്കുക. റിസര്‍ച്ച് അസോസിയേറ്റ് -10, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ – 05, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ – 01, ഓഫീസ് അസിസ്റ്റന്റ് – 08 എന്നിങ്ങനെയാണ് ഒഴിവുകൾ. റിസര്‍ച്ച് അസോസിയേറ്റ് 45 വയസും,സീനിയര്‍ റിസര്‍ച്ച് ഫെല്ലോ 35 വയസും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ 28 വയസും,
ഓഫീസ് അസിസ്റ്റന്റ് 30 വയസുമാണ് പ്രായപരിധി.റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിൽ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സിദ്ധ മെഡിസിനില്‍ പിജിയും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ (തമിഴ്) തസ്തികയിൽ തമിഴില്‍ ബിരുദാനന്തര ബിരുദവും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ( ഇംഗ്ലീഷ്)തസ്തികയിൽ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ (ഹിന്ദി) തസ്തികയിൽ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിൽ എം.എസ്.സി മൈക്രോബയോളജി/ അപ്ലൈഡ് മൈക്രോബയോളജി/ ക്ലിനിക്കല്‍ മൈക്രോബയോളജി/ മെഡിക്കല്‍ മൈക്രോബയോളജിയും, ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. 20000 മുതൽ 470000 രൂപ വരെയാണ് ശമ്പളം.യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 22 വരെ തപാൽ മുകേനെ താഴെ കാണുന്ന മേൽവിലാസത്തിൽ അപേക്ഷ അയക്കാം . അപേക്ഷ ഫോം വിജ്ഞാപനത്തിൽ ലഭ്യമാണ്.
മേൽവിലാസം
Central Council for
Research in Siddha,
HQ, Office,
Tambaram
Sanatorium,
Chennai – 600047.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...