തിരുവനന്തപുരം:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി
കൺട്രോൾ ഓഫീസർ – പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 155/2022) തസ്‌തികയിലെ നിയമനത്തിനുള്ള ഒഎംആർ പരീക്ഷ ജൂലൈ 19 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.
എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 709/2023), എൻ.സി.എ. പട്ടികവർഗ്ഗം, പട്ടികജാതി, ഹിന്ദുനാടാർ, എസ്.സി.സി.സി. (കാറ്റഗറി നമ്പർ 212/2023, 213/2023, 214/2023 തുടങ്ങിയവ) തസ്തികയിലേക്ക് 2024 ജൂലൈ 20 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഹാർബർ എഞ്ചിനീയറിങ് / മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 123/2023, 505/2023-പട്ടികവർഗ്ഗം) തസ്‌തികയിലേക്ക് 2024 ജൂലൈ 22 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്‌മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.