പ്രധാന വാർത്തകൾ
അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം: സമ്മിശ്ര പ്രതികരണവുമായി ആദ്യപരീക്ഷ

Mar 1, 2024 at 12:00 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിച്ചു. 2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് ആദ്യ പരീക്ഷ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നുയരുന്നത്. ചോദ്യങ്ങളെല്ലാം ലളിതമായിരുന്നു എന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും പറയുമ്പോൾ ഒരുവിഭാഗം വിദ്യാർത്ഥികൾക്ക് പരീക്ഷ കഠിനം തന്നെയാണ്. 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 4,41,213 ആണ്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലായി ആകെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷ 26നാണ് അവസാനിക്കുക.
ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ
ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്.
പ്രായോഗിക പരീക്ഷാ സ്‌കോർ എൻട്രി അന്തിമഘട്ടത്തിലാണ്.

    Follow us on

    Related News