തിരുവനന്തപുരം:അധ്യാപക പരിശീലനത്തിനുള്ള മൂന്നാംഘട്ട ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം നാളെ (ഫെബ്രുവരി 17ന് നടക്കും. 18,305 അധ്യാപകരാണ് മൂന്നാംഘട്ട ക്ലസ്റ്റർ പരിശീലന യോഗത്തിന് പങ്കെടുക്കാതിരുന്നത്. നാളെ നടക്കുന്ന ക്ലസ്റ്റർ പരിശീലനം യോഗത്തിൽ നിശ്ചയിക്കപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കണം. എൽ.പി. വിഭാഗത്തിൽ നൂറ്റി മുപ്പതും യു.പി. വിഭാഗത്തിൽ നൂറ്റി അമ്പത്തി ഏഴും ഹൈസ്‌കൂൾ വിഭാഗത്തിൽ ഇരുന്നൂറ്റി പതിന്നാലും എന്നിങ്ങനെ ആകെ അഞ്ഞൂറ്റിയൊന്ന് സെന്ററുകളിലായാണ് പരിശീലനം നടക്കുന്നത്.

KEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർ
തിരുവനന്തപുരം:കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശനത്തിനുള്ള (KEAM) റാങ്ക്...