തിരുവനന്തപുരം:വയനാട് ഗവ.മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എംബിബിഎസ് യോഗ്യതയും ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...