തിരുവനന്തപുരം:നവംബർ 9, 10, 11 തീയതികളിൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറേക്കണ്ടത്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 9, 10, 11 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. എറണാകുളം ജില്ലയുടേതായ പ്രതീകം അനുയോജ്യമാം വണ്ണം ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ ഒക്ടോബർ 20നു വൈകിട്ട് അഞ്ചിനകം എം.കെ. ഷൈൻമോൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
UGC NET 2024: പരീക്ഷാഫലം ഉടൻ
തിരുവനന്തപുരം:നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (UGC NET) പരീക്ഷയുടെ ഫലം...