തിരുവനന്തപുരം:എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ, സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പോസ്റ്റ്‌മെട്രിക് കോഴ്‌സുകൾക്ക് പ്രവേശനം നേടിയ ഒ.ബി.സി./ഒ.ഇ.സി./ഒ.ബി.സി(എച്ച്) വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്കായി സംസ്ഥാന ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ ആരംഭിച്ച പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പും സംസ്ഥാന ഹൗസിംഗ് ബോർഡുമായി സഹകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ നൽകണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ http://bcdd.kerala.gov.in, http://egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 19.
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...