തിരുവനന്തപുരം:2023 ലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്‌സിലെ പ്രവേശനത്തിനായുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ‘KEAM 2023 Candidate Portal’ ലെ ‘Provisional Rank List’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് റാങ്ക് ലിസ്റ്റ് കാണാം.
താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ.മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 30 നു രാവിലെ പത്തിനകം അറിയിക്കണം. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ: 0471 2525300.