തിരുവനന്തപുരം: കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ എൻജിനീയർ, സീനിയർ ടെക്നീഷ്യൻ, സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് നിയമനം. ആകെ 150 ഒഴിവുകൾ ഉണ്ട്. വിശദ വിവരങ്ങളും നിയമന വിജ്ഞാപനവും http://nitc.ac.in ൽ ലഭ്യമാണ്.
തസ്തികകളും വിശദവിവരങ്ങളും താഴെ
🌐ജൂനിയർ എൻജിനീയർ
(7ഒഴിവുകൾ) യോഗ്യത-ഫസ്റ്റ് ക്ലാസ് ബി.ഇബി.ടെക്സ്-സിവിൽ/ഇലക്ട്രിക്കൽ. അക്കാദമിക മികവോടെയു
ള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി 30 വയസ്സ്.
🌐സൂപ്രണ്ട് (10ഒഴിവുകൾ) യോഗ്യത- ഏതെങ്കിലും വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം അനിവാര്യം. സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എം.എ ഇന്റർമീഡിയറ്റ് കോഴ്സ് പാസായവർ
ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്.
🌐ടെക്നിക്കൽ അസിസ്റ്റന്റ് (30 ഒഴിവുകൾ) യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/
ബി.ടെക്/എം.സി.എ അല്ലെങ്കിൽ അക്കാദമിക മികവോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ബി.എസ്.സി/സെക്കൻഡ് ക്ലാസ് എം.എസ്.സി. പ്രായപരിധി 30വയസ്സ്.
🌐ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (3ഒഴിവുകൾ) യോഗ്യത- ഫസ്റ്റ്ക്ലാസ് ബി.എസ്.സി/ബി.എ/ബി.കോമും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും. ലൈബ്രറി ഓട്ടോമേഷൻ ആൻഡ് നെറ്റ്വർക്കിങ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 30 വയസ്സ്.
🌐സീനിയർ അസിസ്റ്റന്റ് (10ഒഴിവുകൾ) യോഗ്യത-പ്ലസ് ടു/ തത്തുല്യം, ടൈപിങ് മിനിറ്റിൽ 35 വാക്ക് വേഗതയിൽ കുറയരുത്, വേഡ് പ്രോസസിങ്,
സ്പ്രെഡ്ഷീറ്റ് അടക്കം കമ്പ്യൂട്ടറിൽ പ്രാവീണ്യമുണ്ടാകണം. ബിരുദവും സ്റ്റെനോഗ്രഫിസ്കില്ലും അഭികാമ്യം. പ്രായപരിധി 33 വയസ്സ്.
🌐സീനിയർ ടെക്നീഷ്യൻ (14 ഒഴിവുകൾ) യോഗ്യത- ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടുവും ഒരുവർഷത്തെ ഐ.ടി.ഐ കോഴ്സ് സർട്ടിഫിക്കറ്റും;
അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സിയും 2വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബന്ധപ്പെട്ടമേഖലയിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും. ബാച്ചിലേഴ്സ് ബിരുദം അഭിലഷണീയം. പ്രായപരിധി 33 വയസ്സ്.
🌐ജൂനിയർ അസിസ്റ്റന്റ് (24 ഒഴിവുകൾ) യോഗ്യത-പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. ടൈപിങ് മിനിറ്റിൽ 35 വാക്ക് വേഗത. കമ്പ്യൂട്ടർ പ്രാവീണ്യമുണ്ടാകണം. പ്രായപരിധി 27 വയസ്സ്.
🌐ടെക്നീഷ്യൻ (30ഒഴിവുകൾ) യോഗ്യത: സീനിയർ ടെക്നീഷ്യൻ യോഗ്യതക്ക് സാമാനം. പ്രായപരിധി 27 വയസ്സ്.
🌐ഓഫിസ് അറ്റൻഡന്റ് (7ഒഴിവുകൾ) യോഗ്യത- പ്ലസ് ടു/തത്തുല്യം. പ്രായപരിധി 27 വയസ്സ്.
🌐ലാബ് അറ്റൻഡന്റ് (15 ഒഴിവുകൾ) യോഗ്യത:ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യം. പ്രായപരിധി 27 വയസ്സ്.