തിരുവനന്തപുരം:ആരോഗ്യവകുപ്പിനു കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് അവസരം. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലാണ് പ്രവേശനം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും http://dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിങ് സെന്റർ പ്രിൻസിപ്പലിന് നേരിട്ട് അയയ്ക്കണം. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫിസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ജൂലൈ 31-ന് വൈകീട്ട് 5ന് മുമ്പ് ലഭിക്കും വിധം അയയ്ക്കണം.