SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
തിരുവനന്തപുരം:പോക്സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂർണ്ണ ചുമതലയുള്ള രജിത കെ സിയാണ് അന്വേഷണം നടത്തി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. കായികാധ്യാപകൻ ഇപ്പോൾ റിമാന്റിലാണ്.
അധ്യാപകനെതിരെ സധൈര്യം പരാതി നൽകാൻ തയ്യാറായ വിദ്യാർത്ഥിനികളെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. ഇത്തരത്തിൽ ക്രിമിനൽ കുറ്റം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എന്തെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിച്ചാൽ ഉടൻ നടപടി ഉണ്ടാകും. ഡൽഹിയിലെ ഗുസ്തി താരങ്ങളുടെ സമരം എല്ലാവർക്കും പ്രതികരിക്കാൻ പ്രചോദനം ആയി എന്നാണ് മനസ്സിലാക്കുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.