SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:സ്കോൾ കേരള ജൂൺ 25ന് നടത്താൻ നിശ്ചയിച്ച ഡി.സി.എ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ മാറ്റി. ജൂൺ 25 രാവിലെ 10 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച DC – 02 (Information Technology) പരീക്ഷ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ജൂലൈ 23ന് രാവിലെ 10.00 മുതൽ 12.30 വരെ നടത്തും. ജൂലൈ 22, 23, 29, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ ജൂലൈ 29, 30, ആഗസ്റ്റ് 5, 6 എന്നീ തീയതികളിലേക്കും മാറ്റിയിട്ടുണ്ട്. മറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല. വിദ്യാർത്ഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ജൂലൈ 3 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാ തീയതി ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ സ്കോൾ – കേരള വെബ്സൈറ്റിൽ (http://scolekerala.org) ലഭ്യമാണ്.