SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഇന്നുമുതൽ ആരംഭിച്ച ദേശീയതല പിജി പ്രവേശന പരീക്ഷയായ സിയുഇടി-പി.ജിയുടെ വിവിധ കോഴ്സ് പരീക്ഷകൾ പുന:ക്രമീകരിച്ചു. ഇംഗ്ലീഷ്, ഗണിതം,കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്,കെമിസ്ട്രി, ഇക്കണോമിക്സ്, ഹിസ്റ്ററി തുടങ്ങിയ 60 കോഴ്സുകൾക്കുള്ള പരീക്ഷയാണ് പുനഃക്രമീകരിച്ചത്. ഈ പരീക്ഷകൾ മറ്റൊരു ഷിഫ്റ്റിലേക്കും ദിവസത്തിലേക്കുമാണ് പുനഃക്രമീകരിച്ചത്. പുന:ക്രമീകരിച്ച പരീക്ഷകളുടെ പട്ടിക http://cuet.nta.nic.in വഴി ലഭിക്കും.
ഇന്നുമുതൽ മുതൽ ജൂൺ എട്ടുവരെ നടക്കുന്ന പരീക്ഷകൾക്കുള്ള അഡ്മിറ്റ്
കാർഡുകൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. രാവിലെ 8:30 മുതൽ 10:30 വരെ, ഉച്ചക്ക് 12 മുതൽ രണ്ടുവരെ, 3.30 മുതൽ 5.30 വരെ എന്നിങ്ങനെ മൂന്ന്
ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക.