SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ജൂൺ 3ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തിദിനം. ഇന്ന് പുറത്തിറങ്ങിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ജൂൺ 3 പ്രവർത്തി ദിനമാകുന്നത്. തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പുറത്തിറക്കിയ ഉത്തരവിലും ജൂൺ 3 പ്രവർത്തി ദിനമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഈ അധ്യയനവർഷത്തിൽ 12 ശനിയാഴ്ചകളാണ് അധിക പ്രവർത്തി ദിനമായി തീരുമാനിച്ചിട്ടുള്ളത്. ജൂലൈ മാസത്തിൽ 3 ശനിയാഴ്ചകളാണ് പ്രവർത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുക.