SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം റദ്ദാക്കി എന്ന വ്യാജ വാർത്ത യുട്യൂബ് വഴി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വി കാൻ മീഡിയ എന്ന യു ട്യൂബ് ചാനൽ നടത്തുന്ന കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡ് അമ്പലത്തും ഭാഗത്തിലെ ബിജെപി വാർഡ് അംഗമായ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്ലസ് ടു പരീക്ഷാഫലം റദ്ദാക്കി.. മന്ത്രിക്ക് തെറ്റുപറ്റി എന്ന തമ്പ് നെയിൽ അടക്കമുള്ള വാർത്തയാണ് ഇയാൾ അപ്‌ലോഡ് ചെയ്തത്.
ഈ വീഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. പരാതി വന്നതോടെ ഇതിന് പിന്നാലെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇത്തരത്തിൽ ചില യൂട്യൂബ് ചാനലുകൾ വ്യാജവാർത്തകൾ നൽകുന്നതായി വ്യാപക പരാതിയുണ്ട്.