സിവിൽ സർവീസ് കോച്ചിങ്, പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ

May 19, 2023 at 5:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് റഗുലർ, ഈവനിംഗ്, ഫൗണ്ടേഷൻ ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് മെയ് 22 മുതൽ 26 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് പ്രവേശനം നേടാം. എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 20000 രൂപയും മറ്റു വിഭാഗങ്ങൾക്ക് 40000 രൂപയുമാണ് കോഴ്‌സ് ഫീസ്. ഫോൺ: 9188374553.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂൺ അഞ്ചിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.വോക്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2019,2018 അഡ്മിഷനുകൾ റീഅപ്പിയറൻസ് – ന്യു സ്‌കീം), നാലാം സെമസ്റ്റർ ബി.വോക് കളിനറി ആർട്‌സ് ആൻറ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് മെയ് 25 വരെ ഫീസടച്ച് അപേക്ഷ നൽകാം.

\"\"

മെയ് 26ന് ഫൈനോടു കൂടിയും മെയ് 27 ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ബി.ടെക്(ന്യു സ്‌കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും – നവംബർ 2022) പരീക്ഷകൾ ജൂൺ രണ്ടിന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലങ്ങൾ
2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്(പി.ജി.സി.എസ്.എസ് – റഗുലറും സപ്ലിമെൻററിയും) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഫീസടച്ച് ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

ഒന്നാം സെമസ്റ്റർ എൽ.എൽ.എം(2021 അഡ്മിഷൻ റഗുലർ – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ രണ്ടു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി(ഓണേഴ്‌സ് – 2020 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ മൂന്നു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

\"\"

Follow us on

Related News