editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഇന്റർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എംഎസ്ഡബ്ല്യു: രജിസ്റ്റർ ചെയ്യാം

Published on : May 12 - 2023 | 7:15 am

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) പുതിയതായി ആരംഭിക്കുന്ന മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(എം.എസ്.ഡബ്ല്യു) പ്രോഗ്രമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക്(സയൻസ് വിഷയത്തിൽ ഓപ്പൺ കാറ്റഗറി – 55 ശതമാനം മാർക്കും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 45 ശതമാനം മാർക്കും, മാനവിക വിഷയങ്ങൾക്ക് ഓപ്പൺ കാറ്റഗറിയിൽ 50 ശതമാനം മാർക്കും, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 45 ശതമാനം മാർക്കും) കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറം http://iucds.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0481 2731580, ഇ-മെയിൽ: http://iucdsmgu@mgu.ac.in

0 Comments

Related News