ഈവർഷം മുതൽ \’\’ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്\’\’പദ്ധതി: സ്കൂളുകൾ മനോഹരമാക്കണം

May 5, 2023 at 8:41 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: 2023- 24 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്‌കൂൾ ക്യാമ്പസുകൾ വൃത്തിയായും ശുചിയായും ഹരിതാഭമായും സൂക്ഷിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കും. സ്‌കൂൾ ക്യാമ്പസ് ശുചീകരണത്തിനും പരിപാലനത്തിനുമായി
\’:ഗ്രീൻ ക്യാമ്പസ് …ക്ലീൻ ക്യാമ്പസ്\’\’ പദ്ധതിയ്ക്ക് തുടക്കം കുറിക്കും. ജൂൺ 5ന് ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
2023-24 അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂളും, പരിസരവും വൃത്തിയാക്കേണ്ടതുണ്ട്.

\"\"

സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കേണ്ടതും, സ്‌കൂൾ ഭിത്തികൾ പെയിന്റ് ചെയ്ത് മനോഹരമാക്കേണ്ടതുമാണ്. സ്‌കൂളും പരിസരവും, ക്ലാസ് മുറികൾ, ടോയിലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റു സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുകയും, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. ഇഴ ജന്തുക്കൾ കടക്കാൻ സാധ്യതയുളള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണിനടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതും, കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്തവിധം നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതുമാണ്.
കുടിവെളള ടാങ്ക്, കിണറുകൾ, മറ്റുജല സ്രോതസുകൾ എന്നിവ നിർബന്ധമായും അണു വിമുക്തമാക്കേണ്ടതും, കുടിവെളള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകൾ എസ്.പി.സി., എൻ.സി.സി. എൻ.എസ്.എസ്., മറ്റു സംഘടനകൾ എന്നിവരുടെ സഹകരണം ഉറപ്പാക്കണം.

\"\"

Follow us on

Related News