നടപടികൾ പൂർത്തിയായാലുടൻ 4വർഷ ബിരുദ കോഴ്സുകൾ: മന്ത്രി ആർ.ബിന്ദു

May 5, 2023 at 1:58 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

മലപ്പുറം: കേരളത്തിലെ സർവകലാശാലകളിൽ 4വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയായാൽ ഉടൻ കോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി ആർ.ബിന്ദു. മലപ്പുറം തവനൂരിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. കരിക്കുലം പരിഷ്ക്കരണ പ്രക്രിയകൾ നടന്നു വരികയാണ്. ഇതിനു ശേഷം സിലബസ് രൂപീകരണം പൂർത്തിയായാലുടൻ 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ കഴിയും. ദേശീയവും അന്തർദേശീയവുമായ റാങ്കിങിലേക്ക് വളരാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം തവനൂരിൽ ആരംഭിച്ച അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. 17. കോടി രൂപ ചെലവിലാണ് തവനൂരിൽ സ്കിൽ പാർക്ക് സ്ഥാപിച്ചത്.

\"\"

Follow us on

Related News