കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ, പരീക്ഷാഫലം, ഹാൾ ടിക്കറ്റ്

May 4, 2023 at 7:23 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

കണ്ണൂർ: നാലാം സെമസ്റ്റർ എം.എ. ജേണലിസം&മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ, പ്രബന്ധ മൂല്യനിർണയം ,വൈവ-വോസി എന്നിവ 2023 മെയ് 19,20 തീയതികളിൽ അതാത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ് . വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയുo രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 15 ന് വൈകുന്നേരം 5 മണി രെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

ഹാൾ ടിക്കറ്റ്
മെയ് 9ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്ത ശേഷം അതിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഒരു ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് കൈവശം വെക്കേണ്ടതാണ്.

\"\"

ത്രിദിന ദേശീയ സെമിനാർ: രണ്ടാം ദിവസം
കണ്ണൂർ സർവകലാശാല നരവംശശാസ്ത വകുപ്പിലെ പ്രൊഫ. എ.അയ്യപ്പൻ ചെയറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്ന ത്രിദിന ദേശീയ സെമിനാറിന്റെ രണ്ടാം ദിവസം ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിയുടെ ആന്തമാൻ റീജിയണൽ ഓഫീസിലെ സൂപ്രണ്ടിങ്ങ് ആന്ത്രോപോളജിസ്റ്റ് ഡോ. നിളഞ്ചൻ കട്വ ലക്ഷദ്വീപിലെ ചെതലാത് ദ്വീപ് നിവാസികളുടെ ജീവിത രീതിയ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.
ഡോ. എം.എസ്. മഹേന്ദ്രകുമാർ, ഡോ. നിളഞ്ചൻ കട്വ, പ്രൊഫ. ബി. ആനന്ദ ബാനു, സുഭാഷ് വി.എസ്. എന്നവർ വിവിധ സെഷനുകൾക്ക് അധ്യക്ഷത വഹിച്ചു.

\"\"

Follow us on

Related News