കേന്ദ്ര സർവീസിൽ 7000 ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ ജൂലൈ 14മുതൽ

Apr 8, 2023 at 2:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ് സെറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. മെയ് 3 രാത്രി 11വരെ അപേക്ഷ നൽകാം. ആകെ 7500 ഒഴിവുകളുണ്ട്. ജൂലൈ 14 മുതൽ 27 വരെയാണ് പരീക്ഷ. മെയ് നാലിന് രാത്രി 11 വരെ ഫീസടയ്ക്കാം. 100 രൂപയാണ് ഫീസ് .സ്ത്രീകൾക്കും, സംവരണവിഭാഗക്കാർക്കും, വിമുക്തഭന്മാർക്കം ഫീസില്ല. മെയ് ഏഴിനും എട്ടിനും അപേക്ഷയിൽ തിരുത്തലുകൾ നടത്താം.

\"\"

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. തസ്തികകൾക്കനുസൃതമായി യോഗ്യതാമാനദണ്ഡങ്ങളിൽ വ്യതാസമുണ്ട്.

പ്രായപരിധി: 18-27 , 20-30, 18-30, 18-32 തസ്തികകളനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ടാകും. സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പരീക്ഷ: ഓൺലൈനായിട്ട് രണ്ട് ഘട്ട പരീക്ഷ നടത്തും. ഒന്നാം ഘട്ടം 200 മാർക്കിന് 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ഓരോ തെറ്റുത്തരത്തിനും 0.5 മാർക്ക് വീതം കുറയും. ഒന്നാം ഘട്ടത്തിൽ നിന്നു ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് രണ്ടാംഘ പരീക്ഷ എഴുതാം. വിജ്ഞാപനം വായിച്ച് മനസ്സിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനുമായി http://sunic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News