എംജി സർവകലാശാല പരീക്ഷാ ഫലങ്ങൾ, വിവിധ പരീക്ഷകൾ

Mar 28, 2023 at 5:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: എംജി സർവകലാശാല 2022 ജൂലൈയില്‍ നടത്തിയ എം.കോം(സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി), മാസ്റ്റര്‍ ഓഫ് കൊമേഴ്സ് ആന്‍റ് മാനേജ്മെന്‍റ് (സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ പത്തുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

\"\"

🌐മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ് റീ അപ്പിയറന്‍സ് പരീക്ഷയുടെ (ഏപ്രില്‍ 2022) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ പത്തുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

🌐നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി( 2020 അഡ്മിഷന്‍ റെഗുലര്‍, 2016, 2017 2018 , 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2013 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 11 വരെ പരീക്ഷാ കണ്‍ട്രോളുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

\"\"

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്.സി, എം.എ (ന്യൂ സ്കീം – 2022 അഡ്മിഷന്‍ റെഗുലര്‍ 2020 അഡ്മിഷന്‍ സപ്ലിമെന്‍ററിയും ഇംപ്രൂവ്മെന്‍റും) പരീക്ഷയ്ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാലു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടു കൂടി ഏപ്രില്‍ അഞ്ചിനും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ പത്തിനും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍(2020 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് – മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷ ഏപ്രില്‍ 11ന് നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

\"\"

Follow us on

Related News