പ്രധാന വാർത്തകൾ
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങൾ നടപ്പാക്കും: സർക്കാർ മാർഗനിർദ്ദേശം വന്നു

Mar 24, 2023 at 10:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2018 നവംബർ 18 മുതൽ 2021 നവംബർ 7 വരെ വന്ന ഒഴിവുകളിലെ നിയമനങ്ങൾ താൽക്കാലികമായി അംഗീകരിക്കാം എന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ നിർദേശം. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പുറത്തിറക്കി. 1996 മുതൽ 2017വരെയുള്ള നിയമനങ്ങളിൽ നടപ്പാക്കേണ്ടിയിരുന്ന ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ 2018 നവംബർ 18 മുതലുള്ള നിയമനങ്ങളിൽ നികത്തണമെന്നു
കഴിഞ്ഞവർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു നികത്താതെ 2018 നവംബർ മുതൽ നടത്തിയ നിയമനങ്ങൾ അംഗീകരിക്കില്ലെന്നു സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജർമാരും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും ഹൈക്കോടതിയിൽ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക അംഗീകാരം നൽകാൻ ഹൈക്കോടതി ഇകഴിഞ്ഞ 13ന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിന്റ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ നടപടി. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സർക്കാർ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ
🌐എയ്ഡഡ് സ്കൂളുകളിലെല്ലാം 2018 നവംബർ മുതലുള്ള ഒഴിവുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു മുൻകാല പ്രാബല്യത്തോടെ ഒഴിവുകൾ മാറ്റിവയ്ക്കണം. ഇതിനായി യോഗ്യരായ ഭിന്നശേഷിക്കാരെ ലഭിക്കുന്ന മുറയ്ക്ക് ഈ ഒഴിവുകളിൽ നിയമിച്ച്, അംഗീകാരമില്ലാതെ തുടരുന്ന അധ്യാപക-അനധ്യാപകരെ മാറ്റി അവരെ നിയമിക്കണം. ഇപ്രകാരം ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതു വരെ ഈ ഒഴിവിൽ തുടരുന്നവർ യോഗ്യരാണെങ്കിൽ താൽക്കാലികമായി അംഗീകരിച്ച് അലവൻസ് അടക്കം സ്കെയിൽ
അനുസരിച്ചുള്ള ശമ്പളം നൽകും. എന്നാൽ ഇവരുടെ പെൻ ഷൻ പ്രഖ്യാപിക്കില്ല. വാർഷിക
ഇൻക്രിമെന്റുകളും അനുവദിക്കില്ല.

\"\"


🌐ഒഴിവുകളിൽ യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ട് സ്കൂൾ മാനേജർ എംപ്ലോയ്മെന്റ് ഓഫിസർക്ക്
അയച്ച അപേക്ഷാ ഫോമിന്റെ പകർപ്പും ഒഴിവുകളുടെ വിവരങ്ങളും ഹാജരാക്കി ശരിയാണന്നു ബോധ്യപ്പെട്ടാൽ മാത്രമേ നിലവിലുള്ളവർക്ക് താൽക്കാലിക
അംഗീകാരം നൽകുകയുള്ളൂ.
🌐2013 നവംബർ 18 മുതൽ 2021 നവംബർ 7 വരെയുള്ള ഒഴിവുകളിൽ അതിനു ശേഷം നിയമിക്കപ്പെട്ടവരാണെങ്കിലും താൽക്കാ
ലിക അംഗീകാരം ലഭിക്കും. ഭിന്നശേഷി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുമ്പോൾ
പുറത്തു പോകേണ്ടി വരുന്ന താൽക്കാലിക അംഗീകാരം നേടിയ ഉദ്യോഗാർഥിക്ക് ആസ്കൂളിലോ ആ മാനേജ്മെന്റിനു കീഴിലെ മറ്റു സ്കൂളിലോ പിന്നീടുണ്ടാകുന്ന ജനറൽ വിഭാഗം ഒഴിവുകളിൽ യോഗ്യത അനുസരിച്ചു പുനർനിയമനത്തിന് അവകാശം ഉണ്ടായിരിക്കുമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നിയമനങ്ങളിൽ മുൻഗണനയും ലഭിക്കും.

\"\"


🌐സംവരണ നിയമനത്തിനായി യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെങ്കിൽ ആ ഒഴിവിൽ താൽക്കാലിക നിയമന അംഗീകാരത്തോടെ തുടരുന്നയാളിനെ നിയമനം നേടിയ തീയതി മുതൽ തന്നെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താം.
🌐നിയമനങ്ങളുമായി ബന്ധപ്പെട്ട റോസ്റ്റർ തയാറാക്കി സമർപ്പിക്കാത്ത മാനേജ്മെന്റുകളുടെ ബാക്ക്ലാഗ് കണക്കാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആ സ്കൂളുകളിലെ നിയമനങ്ങൾക്കു താൽക്കാലിക അംഗീകാരം നൽകില്ല.

\"\"


🌐2021 നവംബർ 7ന് ശേഷമുണ്ടായ ഒഴിവുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താം. ഭിന്നശേഷി സംവരണം പാലിക്കുമ്പോൾ,
ക്രമപ്രകാരമാണെങ്കിൽ ദിവസ
വേതാനാടിസ്ഥാനത്തിൽ തുടരുന്നവരെ നിയമന തീയതി മുതൽ റഗുലറായി ക്രമീകരിക്കാം.
🌐ഇതിനകം അംഗീകാരം നിരസിക്കപ്പെട്ട നിയമനങ്ങളിൽ ഏതെങ്കിലും ഈ ഉത്തരവനുസരിച്ച് അംഗീകാരത്തിന് അർഹതയുള്ളതാണെങ്കിൽ അപ് ലെറ്റ്
ഉത്തരവ് ഇല്ലാതെ തന്നെ വിദ്യാഭ്യാസ ഓഫിസർമാർക്കു പുനഃപരിശോധിക്കാമെന്നും സർക്കാർ പുറത്തിറങ്ങിയ മാർഗനിർദേശത്തിലുണ്ട്.

\"\"

Follow us on

Related News