പറവകൾക്കൊരു \’തണ്ണീർകുടം\’ പദ്ധതിയുമായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്

Mar 3, 2023 at 7:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn

തിരുനാവായ: പൊള്ളുന്ന വെയിലിൽ പക്ഷികൾക്കു ദാഹമകറ്റാൻ \’തണ്ണീർ കുടം\’ പദ്ധതിയുമായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ. ജലക്ഷാമം നേരിടുന്ന വേനലിൽ എല്ലാ ജീവജാലങ്ങൾക്കും ദാഹജലം എന്ന ലഷ്യം കൈവരിക്കാൻ രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായാണ് വിദ്യാർത്ഥികൾ പദ്ധതി നടപ്പാക്കുന്നത്.
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയിയുടെ ഭാഗമായി ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ എസ് പി സി വിദ്യാർത്ഥികൾ വിവിധ വിദ്യാലയങ്ങളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു. കോന്നല്ലൂർ എഎംഎൽപി സ്ക്കൂളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ നിർവഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ പള്ളത്ത് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരയ എ. എൻ. ജമീർ, കെ.വി.ബീന, പ്രധാന അധ്യാപിക സി. സുമ, പി ടി എ വൈസ് പ്രസിഡന്റ് ഇ.പി. നൗഷാദ്, സി.കെ. സുധ,സി.പി.അബ്ദു റഹീം, എ. അനിത, ജയ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

\"\"

Follow us on

Related News