പ്രധാന വാർത്തകൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടിസ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസലിങും മോപ്പ് അപ്പ് അലോട്ട്മെന്റും

കോട്ടൂർ എകെഎം ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര

Mar 3, 2023 at 1:52 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കോട്ടക്കൽ: ‘ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബിൻ്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭ വൈസ് ചെയർമാൻ പി.പി ഉമ്മർ അധ്യക്ഷത വഹിച്ചു. മാനസികവും, ശാരീരികവുമായി ഉറപ്പുള്ള തലമുറയെ സൃഷ്ടിക്കുകയെന്നതിനോടൊപ്പം
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി പരിസര പ്രദേശങ്ങളിലെ സ്കൂളുകളിലേക്കാണ് ലഹരി വിരുദ്ധ സന്ദേശ യാത്ര എത്തുന്നത്.

\"\"

യാത്രയ്ക്ക് അവേശകരമായ വരവേൽപാണ് ലഭിക്കുന്നത്. സന്ദേശ യാത്രയിൽ ചടുലമായ ചുവടുകളിലൂടെയും ഹൃദയസ്പർശിയായ ഭാവങ്ങളിലൂടെയും കുരുന്നുകൾ കേണപേക്ഷിക്കുകയാണ് . ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് ഉപയോഗിക്കാൻ അനുവദിക്കരുത് \” ഫ്ലാഷ് മോബുമൊരുക്കിയിരിക്കുകയാണ് ജെ.ആർ.സി വിദ്യാർത്ഥികൾ. ലഹരിയ്ക്കെതിരെ സന്ദേശ വാക്യം നിര്‍മ്മിച്ച പ്രദര്‍ശന കാര്‍ഡും ലഘു ലേഖയുമായെത്തിയ വിദ്യാർത്ഥികൾ ക്കൊപ്പം വിവിധ സ്ഥലങ്ങളിലും സ്കൂളുകളിലും നടത്തിയ പരിപാടിയിൽ കാഴ്ചക്കാരായ, വിദ്യാർത്ഥികളും, അധ്യാപകരും നാട്ടുകാരും ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു.ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ കെ ഹനീഫ, കെ സഫീർ അസ് ലം, ഇ.പി റഫീഖ്, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കട വണ്ടി എന്നിവർ സംബന്ധിച്ചു. അധ്യാപകരായ കെ നികേഷ്, കെ ജൗഹർ, ടി. ജാബിർ, എം.വി അശ്വതി, ടി.പി ഫൗസിയ ജെ.ആർ.സി കേഡറ്റുകളായ ഫാത്തിമ ഷെസ,സനീദ,അഭിരാമി, പി ആര്യ നന്ദ, പി ഹൈഫ, ലിയഫാത്തിമ
എന്നിവർ സന്ദേശ യാത്രക്ക് നേതൃത്വം നൽകി

.

\"\"

Follow us on

Related News