എംഫില്‍ പരീക്ഷാഫലം, പരീക്ഷാ അപേക്ഷ, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Mar 3, 2023 at 3:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തേഞ്ഞിപ്പലം:ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 16 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 20 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ബോട്ടണി മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

അന്തര്‍ദേശീയ അറബി ഭാഷ കോണ്‍ഫറന്‍സ്
ദുബായ് ഷെയ്ഖ് സായിദ് യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ നടക്കുന്ന 5-ാമത് അന്തര്‍ദേശീയ അറബിക് കോണ്ഫറന്‍സിന്റെ ഭാഗമാവാന്‍ കാലിക്കറ്റിലെ ഗവേഷകരും. സര്‍വ്വകലാശാല അറബിക് പഠന വിഭാഗത്തിലെ മൂന്ന് ഗവേഷകരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. അന്തരാഷ്ട്ര തലത്തിലുള്ള നിരവധി ഗവേഷകരും അധ്യാപകരും കോണ്ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. \’അറബി ഭാഷ പഠനം കാലിക്കറ്റ് അറബി വിഭാഗം പഠന വകുപ്പില്‍ : രീതിശാസ്ത്രം അധ്യാപനം\’ എന്ന വിഷയത്തില്‍ നാസര്‍ കെ, \’അറബി ഭാഷ പഠനവും നൂതന സാങ്കേതിക വിദ്യയും\’ എന്ന വിഷയത്തില്‍ നാശിദ്. വി, \’ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യിലെ പ്രായോഗിക അറബി ഭാഷ പഠന രീതികള്‍\’ എന്ന വിഷയത്തില്‍ സൈനുദ്ധീന്‍ ചോലയില്‍ എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക എന്ന് വകുപ്പു മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി അറിയിച്ചു.

\"\"

മോളിക്യുലാര്‍ ബയോളജി ട്രെയ്‌നിങ് പ്രോഗ്രാം
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജി ഏപ്രിലില്‍ ആരംഭിക്കുന്ന ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെയും റിസര്‍ച്ച് പ്രൊജക്‌ടോടു കൂടിയ ആറു മാസത്തെയും പരിശീലനത്തിലേക്ക് ഏതെങ്കിലും ബയോളജി വിഭാഗത്തില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും റഫറന്‍സ് ലെറ്ററും നല്‍കും. താല്‍പര്യമുള്ളവര്‍ 26-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ ലിങ്കും സര്‍വകലാശാലാ വെബൈസറ്റില്‍. ഫോണ്‍ – 9746867623 (ഡോ. വി.എം. കണ്ണന്‍, ഡയറക്ടര്‍, സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജി).

പെന്‍ഷന്‍കാര്‍ ആദായനികുതി വിഹിതം നല്‍കണം
കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാരില്‍ ആദായനികുതി നല്‍കേണ്ടവര്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ പെന്‍ഷനില്‍ നിന്നും മുന്‍കൂറായി ഈടാക്കേണ്ട നികുതി വിഹിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 20-ന് മുമ്പായി വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള നിശ്ചിത ഫോമില്‍ സര്‍വകലാശാലാ ധനകാര്യവിഭാഗത്തെ അറിയിക്കണം. പെന്‍ഷന് പുറമെയുള്ള വരുമാനങ്ങള്‍ക്ക് ആദായനികുതി കണക്കാക്കണമെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ കൂടി ഫോമില്‍ ചേര്‍ക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Follow us on

Related News