പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഒന്നാംസമ്മാനം വയനാട് ഓടപ്പാലം ഗവ. ഹൈസ്കൂളിനും മലപ്പുറം പുറത്തൂർ ഗവ. യുപി സ്കൂളിനും

Mar 2, 2023 at 1:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ മികവുകൾ കണ്ടെത്തുന്നതിനും മികച്ച മാതൃകകൾ പങ്കുവെയ്ക്കുന്നതിനും സംഘടിപ്പിച്ച രാജ്യത്തെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ \’ഹരിത വിദ്യാലയ\’ത്തിൽ ഒന്നാം സമ്മാനം വയനാട് ഓടപ്പാലം ഗവ. ഹൈസ്കൂളിനും മലപ്പുറം പുറത്തൂർ ഗവ. യുപി സ്കൂളിനും. ഹരിതവിദ്യാലയം 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനവിതരണം നടത്തി . പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കൊല്ലം ഇരവിപുരം ഗവ. എൽപി സ്കൂളും പാലക്കാട്‌ എടത്തനാട്ടുകര ജിഒഎച്ച്എസ്എസും നേടി. മൂന്നാം സ്ഥാനം കൊല്ലം കടയ്ക്കൽ ഗവ. ഹൈസ്കൂളും ആലപ്പുഴ കടക്കരപ്പള്ളി ജിഎൽപി സ്കൂളും കരസ്ഥമാക്കി.

\"\"


ഏറ്റവും മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയാണ് പുരസ്‌കാരം. ഒന്നും രണ്ടും സമ്മാനത്തുക യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ്. ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും. വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിയ സ്‌കൂളുകൾക്ക് പ്രത്യേക പുരസ്‌കാരങ്ങൾ ഉണ്ട്. ഷോയിലെ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും.

\"\"

Follow us on

Related News