SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേക്ക് ക്ലാർക്ക് തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 26ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സിലബസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് http://lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം. അഡ്മിറ്റ് കാർഡ് തപാൽ മാർഗം ലഭിക്കില്ല. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.