പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എജ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഏപ്രിൽ ഒന്നുമുതൽ: രജിസ്‌ട്രേഷൻ തുടങ്ങി

Feb 13, 2023 at 12:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:സ്കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള ഗവേഷണഫലങ്ങൾ പങ്കുവെക്കാനും ചർച്ച ചെയ്യാനും, അതിലൂടെ നൂതന ആശയങ്ങൾ രൂപപ്പെടുത്താനും ആദ്യമായി സംസ്ഥാനത്ത് ആദ്യമായി കേരള സ്കൂൾ എജ്യൂക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.)യുടെ നേതൃത്വത്തിൽ 2023 ഏപ്രിൽ 1,2,3 തീയതികളിൽ തിരുവനന്തപുരത്താണ് എജ്യൂക്കേഷന്‍ കോണ്‍ഗ്രസ് നടക്കുക. അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഗവേഷണ പേപ്പർ അവതരിപ്പിക്കാനും ചര്‍ച്ചയിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

\"\"

ഇതിനോടനുബന്ധിച്ച്, അന്തർദേശീയ തലത്തിൽ പ്രശസ്തരായ വിദ്യാഭ്യാസവിദഗ്ധരുടെ പ്രഭാഷണങ്ങളും ഉണ്ടാകും. കേരള സ്കൂള്‍ എഡ്യൂക്കേഷൻ കോണ്‍ഗ്രസില്‍ പേപ്പർ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിള്‍ഫോം മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഫെബ്രുവരി 28ന് മുമ്പ് രജിസ്റ്റർ ചെയ്ത് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പേപ്പറിന്റെ സംഗ്രഹം (abstract) സമർപ്പിക്കേണ്ടതാണ്. https://forms.gle/DHXLPJ42QBkkPMpRA എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

\"\"

Follow us on

Related News