പ്രധാന വാർത്തകൾ

പരീക്ഷകൾ മാറ്റിവച്ചു, 11 പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Feb 9, 2023 at 5:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കോട്ടയം:ഫെബ്രുവരി 15, 17 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ (20222024 ബാച്ച്)യുടെ ഐആർ എം 21 സി 01 പൊളിറ്റിക്കൽ തിയറി, ഐആർ എം 21 സി 02 പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 27, മാർച്ച് രണ്ട് തീയതികളിലേക്ക് മാറ്റി. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

പരീക്ഷകൾക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എ.എച്ച്.ആർ.എം (2022 അഡ്മിഷൻ റഗുലർ 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും), എം.എച്ച.ആർ.എം (2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും.
പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടെ ഫെബ്രുവരി 21 നും സൂപ്പർഫൈനോടെ ഫെബ്രുവരി 22 നും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

മൂന്നാം സെമസ്റ്റർ എം.ബി.എ (2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടു കൂടി ഫെബ്രുവരി 21 നും സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 22 നും അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളുടെയും സീപാസിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2021 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് , ദ്വിവത്സര കോഴ്‌സ്) പരീക്ഷ മാർച്ച് ഒിന്നന് നടത്തും. പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടു കൂടി ഫെബ്രുവരി 21 നും സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 22 നും അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ് (സി.എസ്.എസ് – റഗുലർ, റീ-അപ്പിയറൻസ്, ഇംപ്രൂവ്‌മെൻറ് – ഫെബ്രുവരി 2023) പരീക്ഷകൾ ഫെബ്രുവരി 20 ന് ആരംഭിക്കും.പിഴയില്ലാതെ ഫെബ്രുവരി 10 വരെയും പിഴയോടു കൂടി ഫെബ്രുവരി 13 വരെയും സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 16 വരെയും സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ അപേക്ഷ നൽകാം. ടൈം ടേബിൾ, പരീക്ഷാ ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

പ്രാക്ടിക്കൽ പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 14 മുതൽ അതത് കോളജുകളിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബോ\’ണി മോഡൽ (1,2,3 സി.ബി.സി.എസ്.എസ്, 2014-2016 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മെയ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 16 ന് മാന്നാനം കെ.ഇ കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എസ്.സി മോഡൽ 3 – ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ മെയിൻറനൻസ് ആൻറ് ഇലക്ട്രോണിക്‌സ് (സി.ബി.സി.എസ് (2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂ\’ർ സയൻസ് (സി.ബി.സി.എസ്, 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – 2022 നവംബർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15,16 തീയതികയളിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

\"\"

അഞ്ചാം സെമസ്റ്റർ ബി.എ മ്യൂസിക്, വീണ, വയലിൻ, കഥകയളി ചെണ്ട (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷൻ റീ-അപ്പിയറൻസ് – ഡിസംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 13 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക്ക് ബിസിനസ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ (2021 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ ഫെബ്രുവരി 16,17 തീയതികളിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻറ് സെമസ്റ്റർ – 2021 അഡ്മിഷൻ റഗുലർ, സപ്ലിമെൻററി – ദ്വിവത്സര കോഴ്‌സ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഫെബ്രുവരി 13 മുതൽ 24 വരെ സർവകലാശാലയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാഫലം
നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി മാത്തമാറ്റിക്‌സ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 24 വരെ ഓലൈനിൽ അപേക്ഷിക്കാം.

Follow us on

Related News