‘തൊഴിലരങ്ങത്തേക്ക്’ തുടങ്ങുന്നു: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം

Feb 5, 2023 at 3:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തൊടെ ആവിഷ്കരിച്ച \’തൊഴിലരങ്ങത്തേക്ക്\’ പദ്ധതിക്ക് ഫെബ്രുവരി 6ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് 4.30ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എംപ്ലോയ്മെന്റ് ഡയറക്ടർ വീണ മാധവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. മിനി സുകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും.
കേരള ഡെവലപ്‌മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലി (K-DISC) ന്റെ കീഴിൽ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള നോളേജ് ഇക്കോണമി മിഷൻ (KKEM). 2026നുള്ളിൽ കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യ മേഖലയിൽ വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ദൗത്യമാണ് ഇപ്പോൾ മിഷനിൽ നിക്ഷിപ്തമായിരിക്കുന്നത്.

നോളേജ് ഇക്കോണമി മിഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 58 ശതമാനം സ്ത്രീകളാണ്. തൊഴിൽ അന്വേഷകരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന സാഹചര്യത്തിൽ, അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽസജ്ജരാക്കാനാണ് \’തൊഴിലരങ്ങത്തേക്ക്\’ എന്ന പദ്ധതി വിഭാവനം ചെയ്തത്.

\"\"

ഈ പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കലാലയങ്ങളിലെയും സർവകലാശാലകളിലേയും അവസാന വർഷ വിദ്യാർത്ഥിനികൾ, പഠനം പൂർത്തിയാക്കിയ സ്ത്രീകൾ, കരിയർ ബ്രേക്ക് സംഭവിച്ച സ്ത്രീകൾ എന്നിവരെയെല്ലാം തൊഴിൽ മേഖലകളിലേക്ക് എത്തിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് \’തൊഴിലരങ്ങത്തേക്ക്\’ വഴി വിഭാവനം ചെയ്തിട്ടുള്ളത്.

\"\"


\’തൊഴിലരങ്ങത്തേക്ക്\’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ, ലോക വനിതാ ദിനമായ മാർച്ച് 8നകം പരമാവധി സ്ത്രീകൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനിതാ തൊഴിൽ മേളകൾ സംഘടിപ്പിക്കാൻ പോവുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി നിലവിൽ 25,000 ത്തോളം വനിതകൾ പരിശീലനത്തിന് സജ്ജരായി കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ DWMS പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും വിവിധ പരിശീലനങ്ങൾ നൽകി തൊഴിൽ മേളകളിലേക്ക് എത്തിക്കാനാണ് നോളഡ്ജ് മിഷൻ പരിശ്രമിക്കുന്നത്. വർക്ക് റെഡിനെസ്സ് പ്രോഗ്രാം, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, റോബോട്ടിക് ഇന്റർവ്യൂ തുടങ്ങിയ സേവനങ്ങൾ DWMS പ്ലാറ്റ് ഫോം വഴി തീർത്തും സൗജന്യമായാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക. ഇത് കൂടാതെ തുടർന്നുള്ള ഘട്ടങ്ങളിൽ 30 ലക്ഷത്തോളം വരുന്ന സ്ത്രീകളായ തൊഴിൽ അന്വേഷകർക്ക് KASE, ASAP തുടങ്ങിയ ഏജൻസികൾ വഴി പരിശീലനം നൽകി തൊഴിൽ സജ്ജരാക്കാനാണ് ഉദ്ദേശിക്കുന്നത്.
തൊഴിൽ വിപണിയിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടലുകളുടെ ഭാഗമായതിനാലും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നതിനാലും \’\’തൊഴിലരങ്ങത്തെക്ക്\’ പദ്ധതി വളരെ പ്രാധാന്യമർഹിക്കുന്നു.

\"\"

Follow us on

Related News