പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

എന്‍എസ്എസ് വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക്: നടപടി പരിഗണനയിലെന്ന് വി.ശിവന്‍കുട്ടി

Jan 24, 2023 at 3:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കൊച്ചി:ഈ വർഷം മുതൽ ഗ്രേസ്മാര്‍ക്ക് പുനസ്ഥാപിക്കുമ്പോൾ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാർഥികള്‍ ഉള്‍പ്പടെയുള്ളവരെ പരിഗണികുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നാഷണല്‍ സര്‍വീസ് സ്‌കീം ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്ഥാന അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കോവിഡ് കാലത്ത് ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നില്ല. ഈ വര്‍ഷം മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയിലാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സാമൂഹ്യ സേവന മേഖലയില്‍ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തന നിരതരാക്കുന്നതില്‍ വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നത്. ഒന്നരലക്ഷം വോളന്റിയര്‍മാരാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിലുള്ളത്.

\"\"

രണ്ട് പ്രളയ കാലങ്ങളിലും കോവിഡ് കാലത്തും മികച്ച സേവന മാതൃകകളാണ് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് കാഴ്ചവച്ചത്. സാമൂഹ്യ പ്രതിബദ്ധത, സഹജീവി സ്‌നേഹം, ലിംഗസമത്വം, ശാസ്ത്രീയ മനോഭാവം, പരിസ്ഥിതി സ്‌നേഹം, ലഹരി വിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളില്‍ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടും പുലര്‍ത്തുന്നവരാണ് എന്‍.എസ്.എസ് വോളന്റീയര്‍മാര്‍. അവരുടെ തനത് പ്രവര്‍ത്തനത്തിലൂടെ ഇതിനകം അറുന്നൂറില്‍പ്പരം വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുപൂരകമാണ് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാര്‍ തുടങ്ങിയ \’നോ ടു ഡ്രഗ്‌സ്\’ ലഹരി വിരുദ്ധ പദ്ധതിയോട് ചേര്‍ന്നു പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് കാഴ്ച വച്ചിട്ടുള്ളത്. കൂടാതെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച സമൂഹ ജാഗ്രത ജ്യോതി, ലഹരി വിരുദ്ധ തെരുവ് നാടകങ്ങള്‍, നൃത്ത ശില്പങ്ങള്‍, ലഹരിവിരുദ്ധ സന്ദേശ പരിപാടികള്‍ എന്നിവയിലെല്ലാം എന്‍.എസ്.എസ് വോളന്റീയര്‍മാരുടെ സ്വാധീനം വലുതാണ്. കൂടുതല്‍ മികച്ച പ്രവര്‍ത്തന മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇനിയും എന്‍.എസ്.എസ് ടീമിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാന കൈമാറ്റവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പി.വി ശ്രീനിജിന്‍ എം.എ.ല്‍എ അധ്യക്ഷത വഹിച്ചു. 2021-22 ല്‍ വിദ്യാര്‍ഥികളുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി തയാറാക്കിയ മികച്ച എന്‍.എസ്.എസ് തനതിടങ്ങള്‍ക്കുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിതരണം ചെയ്തു.

\"\"

Follow us on

Related News