പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

പ്രാക്റ്റിക്കൽ പരീക്ഷ, വിവിധ പരീക്ഷാഫലങ്ങൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 20, 2023 at 5:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കണ്ണൂർ: നാലാം സെമസ്റ്റർ ബി.എസ്.സി ലൈഫ് സയൻസ് (സുവോളജി )& കമ്പ്യുട്ടേഷണൽ ബയോളജി (റെഗുലർ),ഏപ്രിൽ 2022 ന്റെ പ്രായോഗിക പരീക്ഷ 2023 ജനുവരി 27 ന് രാജപുരം സെന്റ് പയസ് കോളേജിൽ വെച്ച് നടത്തുന്നതാണ് .ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ന്യൂ ജെനെറേഷൻ എം. എസ്. സി (റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഡിഗ്രി, ഏപ്രിൽ 2022 പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 30.01.2023,5 PM

പുനർമൂല്യ നിർണ്ണയ ഫലം
മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം.എസ്.സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ, ഒക്ടോബർ 2021 – ഫിസിക്കൽ കെമിസ്ട്രി -III പരീക്ഷയുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ
കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ ഹിസ്റ്ററി (സി ബി സി എസ് എസ് 2020 സിലബസ് ), റെഗുലർ / സപ്ലിമെന്ററി നവംബർ 2022, എം എഡ് (സി ബി സി എസ് എസ് 2020 സിലബസ്) സപ്ലിമെന്ററി നവംബർ 2022 എന്നീ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
കണ്ണൂർ സർവകലാശാലാ മാത്തമാറ്റിക്കൽ സയൻസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് (സിബി സി എസ് എസ്) റെഗുലർ മെയ് 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന / ഫോട്ടോകോപ്പി / സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഫെബ്രുവരി 1 ന് വൈകുന്നേരം അഞ്ചുമണിവരെ അപേക്ഷിക്കാം.

പരീക്ഷാഫലം
കണ്ണൂർ സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ എൽ എൽ എം റെഗുലർ മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന / ഫോട്ടോകോപ്പി / സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഫെബ്രുവരി 1 ന് വൈകുന്നേരം അഞ്ചുമണിവരെ അപേക്ഷിക്കാം.

അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ജേതാക്കൾക്ക് കാസർഗോഡ് സ്വീകരണം
രാജസ്ഥാൻ ജയ്പൂർ ജഗന്നാഥ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ആറാമത് അഖിലേന്ത്യാ അന്തർ സർവകലാശാലാ വടം വലി ചാമ്പ്യൻഷിപ്പിൽ 580 കിലോ മിക്സഡ് വിഭാഗത്തിൽ കിരീടം നേടിയ കണ്ണൂർ സർവകലാശാല ടീം അംഗങ്ങൾക്കു കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സർവകലാശാലാ കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി . കണ്ണൂർ സർവകലാശാലാ സിന്റിക്കേറ്റ് അംഗങ്ങളായ ഡോ.എ.അശോകൻ, എം.സി.രാജു , കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോ ജോസഫ്, അക്കാദമിക് കൗൺസിൽ അംഗം പി.രഘുനാഥ്, കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പാൾ ഡോ. എം.രമ, സംസ്ഥാന വടംവലി അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി പ്രവീൺ മാത്യു , നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ജോയിൻ്റ് കൺവീനർ പ്രസാദ് മണിയാണി എന്നിവർ സംബന്ധിച്ചു. വി.ശ്രീശാന്ത് ,യദുകൃഷ്ണൻ, മാത്യു ഷിനു ,നിഖിൽ ബാബു , (ഗവൺമെൻറ് കോളേജ് കാസർഗോഡ് ) , പി എം.സുകന്യ , കെ . അനഘ, പി . വിഗേഷ്, (പീപ്പിൾസ് കോളേജ് മുന്നാട് ) , കെ. രേവതി മോഹൻ,എം. അഞ്ജിത , (നെഹ്റു കോളേജ് പടന്നക്കാട്),പി.അബിനി ( ബ്രണ്ണൻ കോളേജ് തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങൾ. ഉദുമ സ്പിന്നിംങ്ങ് മിൽ ജീവനക്കാരൻ രതീഷ് വെള്ളച്ചാൽ ,കാഞ്ഞങ്ങാട്ടെ ബാബു കോട്ടപ്പാറ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. ടീം മാനേജർ ഡോക്ടർ ജീന ടി.സി ( സൈനബ് കോളേജ് ഓഫ് എജുക്കേഷൻ കാസർകോട് ).

Follow us on

Related News