SUBSCRIBE OoUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരമെഡിക്കൽ ഡിപ്ലോമ കോഴ്സകളിൽ അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാംഘട്ട അലോട്മെന്റ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്ത ഫീ പേയ്‌മെന്റ് സ്ലിപ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ജനുവരി 12നകം നിർദ്ധിഷ്ട ഫീസ് അടക്കണം. ഓൺലൈൻ ആയും ഫീസ് അടക്കാം. ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റ്കളിൽ പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാംഘട്ട ആലോട്മെന്റിലേക്കുള്ള പുനക്രമീകരണം ജനുവരി 12ന് വൈകീട്ട് അഞ്ചുവരെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2560363.