പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലം മാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെ

വിദേശ എംബിബിഎസ് ഇന്റേൺഷിപ്പിന് ഒറ്റത്തവണ ഇളവ് അനുവദിച്ച് നാഷണൽ മെഡിക്കൽ കമ്മീഷൻ

Jan 6, 2023 at 9:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: വിദേശത്തു നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഇന്റേൺഷിപ് വ്യവസ്ഥകളിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഒറ്റത്തവണ ഇളവ് അനുവദിച്ചു. 2022ഒക്ടോബർ 21നു മുൻപ് മെഡിക്കൽ കോളേജ് അല്ലാത്ത ആശുപത്രിയിൽ ഇന്റേൺഷിപ് ആരംഭിച്ചവർക്ക് അതു തുടരാം. എന്നാൽ ഈ തിയ്യതിക്കു ശേഷം ആരംഭിക്കുന്ന ഇന്റേൺഷിപ് മെഡിക്കൽ കോളേജും ആശുപത്രിയും കൂടി ചേർന്നുള്ള സ്ഥാപനങ്ങളിൽ മാത്രമേ പാടുള്ളു.

\"\"

മെഡിക്കൽ കോളേജുകളിൽ മാത്രമേ ഇന്റേൺഷിപ് നടത്താവൂ എന്ന നിബന്ധന 2021ൽ ആണ് എൻഎംസി കൊണ്ടുവന്നത്. ഇതുപ്രകാരമുള്ള മെഡിക്കൽ കോളേജുകളുടെ പട്ടിക 2022 ഒക്ടോബർ 21നു പുറത്തിറക്കുകയും ചെയ്തു. കേരളത്തിൽ ഇത്തരത്തിലുള്ള 31 സർക്കാർ. സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ പട്ടികയും എംഎൻസി വെബ്സൈറ്റിലുണ്ട്. ഈ അറിയിപ്പ് വന്നതോടെ ഗവണ്മെന്റ് ജില്ലാ, ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ് നടത്തുന്നവർ പ്രതിസന്ധിയിലായിരുന്നു. ഇവരിൽ മിക്കവരും വിദേശത്തു എംബിബിഎസ് പഠിച്ചവരാണ്. എറണാംകുളം ജനറൽ ആശുപത്രികൾ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലായി അറുന്നൂറോളം പേരുണ്ടായിരുന്നു. ഇവർക്കെല്ലാം മെഡിക്കൽ കോളേജികളിൽ ഇന്റേൺഷിപ്പിന് അവസരം ലഭ്യമാക്കുക അപ്രായോഗികമാണെന്നും വാദമുയർന്നിരുന്നു. മെഡിക്കൽ കോളേജ് അല്ലാത്ത ആശുപത്രിയിൽ ഒക്ടോബർ 21നു മുൻപ് ഇന്റേൺഷിപ് ആരംഭിച്ചവർക്ക് തുടരാം.

\"\"

Follow us on

Related News